News > College > 25-6-2020 vimukthi club antinarkotic programme
പഴഞ്ഞി എം ഡി കോളേജിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.

ലോക ലഹരി വിരുദ്ധ ദിനത്തിൽ  കോളേജിലെ ലഹരി വിമുക്തി ക്ലബ്ബും, കുന്നംകുളം  എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ്  ദിനാചരണം നടത്തിയത്.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ തോമസ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന  ചടങ്ങ്  കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡൻറ് സി കെ സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കും എന്ന് അദ്ദേഹം പറഞ്ഞു.

എക്സസൈസ് സിവിൽ ഓഫീസർ രാജേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രിവൻടീവ് ഓഫീസർ ടി.കെ സുരേഷ്  ലഹരി വിരുദ്ധ സന്ദേശ ലഘുലേഖകൾ വിതരണം ചെയ്തു.

ലഹരിവിരുദ്ധ ക്ലബ്ബ് കോഡിനേറ്റർ ഡോക്ടർ ജിജി പോൾ .

സിവിൽ ഓഫീസർ  ഷൈഖ് അഹമ്മദ്,

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ഷാജഹാൻ .

ഹസനുൽ ബന്ന , ഷാരോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Updated on: 27 Jun 2020



© M.D. College 2019-21 . All rights reserved. mdcollege.edu.in : G J Infotech - eServices : eduWWWDEVplug MD Mail | MD GMail