News > College > പ്രൊഫ. ഡോ.കെ എം കുര്യാക്കോസ് - കാലത്തി
പ്രൊഫ. ഡോ.കെ എം കുര്യാക്കോസ് - കാലത്തിനൊപ്പം സഞ്ചരിച്ച ധീര പ്രതിഭാ ശാലി.

കോട്ടയം ജില്ലയിൽ വാകത്താനം ഗ്രാമത്തിൽ പ്ലാപറമ്പിൽ എന്ന അതി പുരാതന കുടുംബത്തിലെ കൊച്ചുപ്ലാപ്പറമ്പിൽ എന്ന ഭവനത്തിൽ 1937 ഫെബ്രുവരി മാസം പതിനെട്ടാം തീയതി ഭൂജാതനായി,

 കുര്യൻ മർക്കോസ് ഏലിയാമ്മ മർക്കോസ് എന്നീ ദമ്പതികളുടെ പുത്രനായാണ് പ്രൊഫസർ ഡോക്ടർ കെ എം കുര്യാക്കോസ് ഭൂജാതനായത്.

 ഹിസ്റ്ററി,ഹിന്ദി, ഇംഗ്ലീഷ് മലയാളം എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദങ്ങൾ കരസ്ഥമാക്കി.ഹയർ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സുറിയാനിയിൽ സർട്ടിഫിക്കറ്റും, സംസ്കൃതസാഹിത്യത്തിൽ പ്രാവീണ്യവും ഉണ്ടായിരുന്നു.

 1958 ഇൽ അധ്യാപകവൃത്തിയിൽ പ്രവേശിച്ചു.

 കോട്ടയം എം ഡി സെമിനാരി,കുണ്ടറ എം ജി ഡി, തുമ്പമൺ എം ജി എന്നീ ഹൈസ്കൂളുകളിലെ സേവനത്തിനുശേഷം 1965 ജൂലൈ അഞ്ചിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ലെക്ചറർ ജോലിയിൽ പ്രവേശിച്ചു.

 1968 ജൂൺ 13 മുതൽ 1982 ഡിസംബർ 15 വരെ കോട്ടയം ബസേലിയോസ് കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
1982 ഡിസംബർ 16 മുതൽ 1992 മാർച്ച് 31 വരെ പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു.
 പിന്നീട് ആലുവ ഫെല്ലോഷിപ് ഹൌസ് സെക്രട്ടറിയായി.

1997 ജൂലൈ ഒന്നുമുതൽ 2006 ജൂൺ 30 വരെ ഭിലായി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ. നാഗപൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഭിലായിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് രണ്ടു വർഷം അവിടെയും അധ്യാപകനായിരുന്നു.

മികച്ച സംഭാവനകൾ.
 ഇന്ത്യയിലെ കോളേജുകളിൽ ആദ്യമായി ആന്റി നാർക്കോട്ടിക് സെൽ സ്ഥാപിച്ച് അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ സ്കൂളുകൾ കോളേജുകൾ തുടങ്ങിയവ സന്ദർശിച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണം നടത്തുകയും മൂന്നു ലക്ഷത്തിൽപരം ആളുകളെക്കൊണ്ട് മദ്യവും മയക്കുമരുന്നും ഉപയോഗിക്കുകയില്ല എന്ന് പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.

 2.ഇന്ത്യയിലെ കോളേജുകളിൽ ആദ്യമായി പ്രീമാരിറ്റൽ കൗൺസിലിംഗ് ഏർപ്പെടുത്തി.

 3.ഇന്ത്യയിലെ കോളേജുകളിൽ ആദ്യമായി പ്രേക്ഷകരിൽ ദേശസ്നേഹം വളർത്തുന്നതിനായി കോളേജ് അങ്കണത്തിൽ വന്ദേമാതരം എന്ന പാർക്ക് രൂപകല്പനചെയ്ത് സ്ഥാപിച്ചു. ഒരു മിനി ഇന്ത്യയായി ഈ പാർക്കുകൾ രൂപാന്തരപ്പെടുത്തി.

 4.ഭിലായി സെന്റ് തോമസ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിനെ ബെസ്റ്റ് കോളേജ് ഓഫ് യൂണിവേഴ്സിറ്റി ആയി ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു.

 5.മലങ്കര ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമങ്ങൾ ആദ്യമായി ഹിന്ദിയിലേക്ക് തർജ്ജമ ചെയ്തു.


 പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി, ഭിലായ് സെന്റ് തോമസ് മിഷൻ സെക്രട്ടറി, ഓർത്തഡോക്സ് സഭ മിഷൻ ബോർഡ് അംഗം, സൺഡേ സ്കൂൾ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെമ്പർ, ബൈബിൾ സൊസൈറ്റിയുടെ കേരള ഓക്സിലറി കമ്മിറ്റി അംഗം,  നാഷണൽ അസോസിയേഷൻ ഫോർ മിഷൻ സ്റ്റഡീസ് മെമ്പർ, അഖില കേരള മദ്യ വർജ്ജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി മെമ്പർ ചർച്ച വീക്കിലി മാനേജിങ് എഡിറ്റർ, മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി മെമ്പർ പ്ലാനിങ് കമ്മിറ്റി മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു.

സാഹിത്യ പ്രവർത്തക സഹകരണസംഘം, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ എന്നിവയിൽ അംഗത്വം ഉണ്ടായിരുന്നു.

 ലഭിച്ച അവാർഡുകൾ

 പുതുമയും ഗുണമേന്മയുള്ള ഒരു പരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് ഇന്ത്യയിലെ ഒരു കോളേജിൽ മാത്രമായി ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജ്യൂക്കേഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയിട്ടുള്ള ഡോക്ടർ പി എസ് ജോബ് മെമ്മോറിയൽ നാഷണൽ അവാർഡ് കരസ്ഥമാക്കി

 *🏆 അക്കാദമിക മികവ്, വിദ്യാഭ്യാസപരമായ നേതൃത്വം, പ്രൊഫഷണൽ എത്തിക്സ് നോടുള്ള പ്രതിബദ്ധത തുടങ്ങിയവയുടെ അംഗീകാരമായി ഇന്ത്യയിലെ മികച്ച ഇന്നവേറ്റീവ് പ്രിൻസിപ്പൽമാർക്ക് ആയി അയാഷേ ഏർപ്പെടുത്തിയിട്ടുള്ള ഫാ തെയോ മത്യാസ് നാഷണൽ അവാർഡിന് അർഹനായി.

 🏆ഇന്ത്യയിലെ ഏറ്റവും മികച്ച പ്രിൻസിപ്പൽമാർക്ക് ലഭിക്കുന്ന,
ഡോക്ടർ സാം ഹിഗ്ഗിൻ ബോത്തം നാഷണൽ അവാർഡ് (ബെസ്റ്റ് പ്രിൻസിപ്പൽ ഓഫ് ഇന്ത്യ അവാർഡ് )ബഹുമാനപ്പെട്ട കുര്യാക്കോസ് കരസ്ഥമാക്കി

 🏆വിവിധ രംഗങ്ങളിലെ വിശിഷ്ട സേവനങ്ങൾക്ക് നാഗപൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ വിശിഷ്ട സേവ പുരസ്കാർ ലഭിച്ചു.

 🏆സൺഡേ സ്കൂൾ അസോസിയേഷൻ ഔട്ട്സൈഡ് കേരള റീജിയന്റെ അവാർഡ് ഓഫ് ഓണർ.

🏆 മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ മലങ്കരസഭാ പ്രതിഭ അവാർഡ് കരസ്ഥമാക്കി.

മുഖ്യ കൃതികൾ
പവിത്ര് ബലിധാൻ, വിനയാവലി, പ്ലാപ്പറമ്പ് കുടുംബ ചരിത്രം, പാമ്പാടി തിരുമേനി, The Foot Prints, വിവാഹ് വിധി, ബാപ്തിസ്മ വിധി, വകത്താനത്തിന്റെ ചരിത്രം, Indian Mysticism, യേശു ക്രിസ്തുവിന്റെ രണ്ടാം വരവ്.

ഭാര്യ :പ്രൊഫ. കെ. സി. അന്നമ്മ
മക്കൾ. മഞ്ചു, രഞ്ചു, മനു

ലേഖകൻ :
കൊച്ചുപ്ലാപ്പറമ്പിൽ
ABEL THOMAS DENNY


Updated on: 03 Sep 2021© M.D. College 2020-22 . All rights reserved. mdcollege.edu.in : G J Infotech - eServices : eduWWWDEVplug MD Mail | MD GMail