ചെങ്ങന്നൂർ  പ്രൊവിഡൻസ് എൻജിനീയറിങ് കോളേജിൽ  വച്ച് നടന്ന  ജോർജ്ജ് മാത്യു മെമ്മോറിയൽ അഖില   കേരള അന്തർ കലാലയ ഫുട്ബോൾ  ടൂർണ്ണമെൻറിൽ   എംഡി കോളേജ്   പഴഞ്ഞി ചാമ്പ്യന്മാരായി. കേരളത്തിലെ  പ്രമുഖ 24 കോളേജ് ഫുട്ബോൾ ടീമുകൾ  പങ്കെടുത്ത  ടൂർണ്ണമെൻറിൽ ഫൈനലിൽ എം ഡി  കോളേജ് എസ് ബി കോളേജ് ചങ്ങനാശ്ശേരിയെ 5- 2 എന്ന മാർജിനിൽ പരാജയപ്പെടുത്തി . ടൂർണമെൻറ് ലെ മികച്ച താരങ്ങളായി  എംഡി കോളേജിൻറെ മുർഷിദ് കെ  പിയെയും  മികച്ച ഡിഫൻഡർ ആയിആദർശ് എൻ എസിനെയും    തെരഞ്ഞെടുത്തു. ആലപ്പുഴ എസ് പിയും ഐ പി എസ് ഉദ്യോഗസ്ഥനുമായ എസ് സുരേന്ദ്രൻ സമ്മാനദാനം  നിർവഹിച്ചു.


Logins