ലോക മാനുഷിക ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 19ന് പഴഞ്ഞി മാർ ഡയോനീഷ്യസ് കോളേജിലെ NCC SD UNITൻ്റെ നേതൃത്വത്തിൽ തെരുവിൽ കഴിഞ്ഞിരുന്ന വൃദ്ധരായ അഗതികൾക്ക് പൊതിച്ചോർ വിതരണം ചെയ്തു.
മാനുഷിക പ്രവർത്തകരെയും മാനുഷിക ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ടവരെയും അംഗീകരിക്കുന്നതിനായി സമർപ്പിച്ച അന്താരാഷ്ട്ര ദിനമാണ് ലോക മാനുഷിക ദിനം.
രാവിലെ 11:30ന് കേഡറ്റുകൾ കുന്നംകുളം-ഗുരുവായൂർ പരിസരത്ത് എത്തുകയും തെരുവിൽ കഴിയുന്ന വൃദ്ധരായ 25 അഗതികൾക്ക് പൊതിച്ചോറ് വിതരണം നടത്തുകയും ചെയ്തു.
SUO. കൈലാസ് സുരേന്ദ്രൻ, കെയർ ടേക്കർ അനീഷ രാമദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.