ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 29ന് പഴഞ്ഞി മാർ ഡയോനീഷ്യസ് കോളേജിലെ NCC SD UNITൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ മാരത്തൺ സംഘടിപ്പിച്ചു.
യുവതലമുറയിൽ മൊബൈല്‍ ഫോണ്‍ ഉപയോഗം വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ അതിനെതിരെ ബോധവൽക്കരണം നൽകിക്കൊണ്ട് രാവിലെ 8:30ന് കേഡറ്റുകൾ കോളേജിൽ നിന്ന് പഴഞ്ഞി-ചിറക്കൽ വരെ 3.5 കിലോമീറ്റർ 'SPEED UP MARATHON' നടത്തി. പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. 24 കേഡറ്റ്സ് പരിപാടിയിൽ പങ്കെടുത്തു.
SUO. കൈലാസ് സുരേന്ദ്രൻ, കെയർ ടേക്കർ അനീഷ രാമദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.