ദേശീയ സെമിനാർ നടത്തി
പഴഞ്ഞി എംഡി കോളേജ് പൊളിറ്റിക്കൽ സയൻസ് വകുപ്പും, സംസ്ഥാന ഗവൺമെന്റിനു കീഴിൽ ഉള്ള പാർലിമെന്ററി അഫ്ഫൈർസ് ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് ക്ലബ്ബും ചേർന്ന് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. ജമ്മു &കശ്മീർ മുതൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും അധ്യാപകരും, ഗവേഷണ കുട്ടികളും പേപ്പറുകൾ അവതരിപ്പിച്ചു.
ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് ജില്ലാ കോർഡിനേറ്റർ ഡോ. ജിജി പോൾ സ്വാഗതം പറഞ്ഞു. സെൽഫ് ഫിനാൻസിങ് ഡയറക്ടർ ഡോ. രാജീവ് അദ്ധ്യക്ഷത വഹിച്ച സെമിനാർ പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ചെയർമാൻ അൻഷാദ് ആശംസകൾ നേർന്നു. ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മുഹമ്മദ് ശിബിൽ നന്ദിയും രേഖപ്പെടുത്തി.
CCTV NEWS
NICE TV